തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന വിഷയങ്ങള്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുകയെന്നും സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും താന്‍ എടുത്ത് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അതൊരു തത്വമാണ് എനിക്ക്. ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും സ്വര്‍ണവും ഗര്‍ഭവും ഒന്നും നമ്മുടെ വിഷയമല്ല. തിരഞ്ഞെടുപ്പില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രം ജനങ്ങളുമായി സംവദിക്കണം. ഇത് വളരെ കര്‍ശനമായി നമ്മള്‍ പാലിക്കേണ്ട ഒരു മര്യാദയാണ് – സുരേഷ് ഗോപി പറഞ്ഞു.

വോട്ടിംഗ് പ്രക്രിയയിലെ ഏറ്റവും ശുദ്ധീകരണ ശക്തിയാണ് എസ്‌ഐആറെന്നും സുരേഷ് ഗോപി പറഞ്ഞു. അത് എന്ത് വില കൊടുത്തും നടപ്പിലാക്കിയിരിക്കണമെന്നും നമുക്ക് കള്ളക്കമ്പുകള്‍ ആരും വോട്ട് ചെയ്യേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. യഥാര്‍ഥ വോട്ട് ചോരി ആര് നടത്തി എന്നുള്ളത് വ്യക്തമാകും. ബംഗാളിലും വ്യക്തമാകും. ഇതൊന്നും പക്ഷേ നമ്മുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാകരുത്. വികസനം മാത്രമായിരിക്കണം ചര്‍ച്ച. ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ആഗ്രഹങ്ങള്‍ ആവശ്യങ്ങള്‍ എന്നിവ സാധ്യമാക്കിക്കൊടുക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നമ്മളെ ഏല്‍പ്പിച്ചാല്‍ ഉറപ്പായിട്ടും നിര്‍വഹിക്കും – അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...