ഗവര്‍ണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഗവര്‍ണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്ത്. സി ആർ പി എഫ് ആര്‍എസ്എസുകാർക്ക് സംരക്ഷണം നൽകാനെന്ന പരാമർശം ഖേദകരവും വസ്തുതാ വിരുദ്ധവുമാണ്. സി ആർ പി എഫ് രാജ്യത്തിന്അ ഭിമാനമാണ്. പിണറായിയുടെ വാർത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനകരമാണ്. പിണറായി ഏറെ മലയാളികളും ഭാഗമായ സി ആർ പി എഫിന്‍റെ മനോവീര്യം തകർക്കുന്നു. മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണം. സർക്കാരിന്‍റെ പല ഇടപെടലുകൾക്കും ഗവർണർ തടസ്സമായി. അതാണ് സർക്കാരിന്‍റെ പ്രശ്നം. സംസ്ഥാന പോലീസിന് വീഴ്ച പറ്റിയതു കൊണ്ടാണ് ഗവർണറുടെ സുരക്ഷക്ക് കേന്ദ്രസേന വന്നത്. മാവോയിസ്റ്റുകളേയും തീവ്രവാദികളെയും നേരിടുന്ന സി ആർ പി എഫിനെ ആര്‍എസ്എസുമായി കൂട്ടിക്കെട്ടിയത് ലജ്ജാകരമാണ്.

മോദിയോടുള്ള അന്ധമായ എതിർപ്പ് കാരണം സേനയെ അപമാനിക്കരുത്. ഗവർണർക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയതോടെ ഗവർണ്ണർക്കെതിരായ രാഷ്ട്രീയപോര് കടുപ്പിക്കാനാണ് സിപിഎം നീക്കം. സിആർപിഎഫ് ഇറങ്ങിയതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതിനെയും സംശയത്തോടെ സംസ്ഥാന സർക്കാർ കാണുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്‍റെ കൂടുതൽ ഇടപെടൽ ഉണ്ടാകുമോ എന്നും സർക്കാർ സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...