തീരദേശ മാനദണ്ഡങ്ങൾ ലംഘിച്ചു ; കേന്ദ്രമന്ത്രിയുടെ ബംഗ്ലാവിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : കോസ്റ്റൽ റെഗുലേറ്ററി സോൺ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മുംബൈയിലെ ബംഗ്ലാവിന് നോട്ടീസ്. ജുഹു ഏരിയയിലെ ബംഗ്ലാവിന് മഹാരാഷ്ട്ര തീരദേശ മാനേജ്‌മെന്റ് ബോഡാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നേരത്തെ റാണെയുടെ ‘ആദിഷ്’ ബംഗ്ലാവിന് നഗരത്തിലെ പൗരസമിതി നോട്ടീസ് നൽകിയിരുന്നു.

മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ, പരിസ്ഥിതി, സെക്രട്ടറി എന്നിവെർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ്. ജൂൺ 10-ന് രാവിലെ 11-ന് കളക്ടർക്ക് മുമ്പാകെ ഹാജരാകാൻ ‘ആർട്ട്‌ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡി’നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത നിർമ്മാണത്തിൽ വിശദീകരണം നൽകാനും അറിയിപ്പിൽ നിർദ്ദേശിക്കുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്വന്തം ചെലവിൽ നിർമ്മാണം പൊളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റാണെയ്ക്കും കുടുംബത്തിനും ഓഹരിയുണ്ടായിരുന്ന ആർട്ട്‌ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചത് ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...