Thursday, March 28, 2024 8:48 pm

ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ; മേയ് 15,16,17 തീയതികളില്‍ സമ്പൂര്‍ണ്ണ പണിമുടക്ക്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍. ശമ്പള വര്‍ധനവ്‌ ഉടന്‍ നടപ്പിലാക്കണമെന്നും ഇടക്കാല ആശ്വാസമായി പതിനായിരം രൂപ നല്‍കണമെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. ദിവസവേതനം 1500 രൂപയാക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, രോഗീ – നഴ്സ് അനുപാതം നിയമാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്തനംതിട്ടയില്‍ നടത്തിയ സൂചനാപണിമുടക്കും കളക്ടറേറ്റ് മാര്‍ച്ചും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Lok Sabha Elections 2024 - Kerala

മേയ് 15,16,17 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ നേഴ്സുമാരും പണിമുടക്കും. യു.എന്‍.എയുടെ  പണിമുടക്കില്‍ ആശുപത്രിയിലെ മാനേജ്മെന്റ് ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരും പങ്കെടുക്കും. പത്തനംതിട്ട ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പണിമുടക്ക്‌ ദിവസങ്ങളില്‍ സതംഭിക്കുമെന്ന് യു.എന്‍.എ നേതാക്കള്‍ പറഞ്ഞു. നിയമാനുസൃതമായ നോട്ടീസ് നല്‍കിയതിനു ശേഷമാണ് സമരം.  നേഴ്സുമാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തിലെ മുഴുവന്‍ നേഴ്സുമാരും പണിമുടക്കി പത്തനംതിട്ടയില്‍ എത്തുമെന്നും ലക്‌ഷ്യം കണ്ടേ സമരം അവസാനിപ്പിക്കൂ എന്നും ജാസ്മിന്‍ ഷാ പറഞ്ഞു. അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നൂറുകണക്കിന് നേഴ്സുമാര്‍ പങ്കെടുത്തു. കളക്ടറേറ്റ് കവാടത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ അന്‍സു, ഇ.വി പ്രകാശ്, ജോണ്‍ മുക്കത്ത് ബഹനാന്‍, എബിച്ചന്‍, റെജി എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചികിത്സാ സഹായം തേടുന്നു

0
പത്തനംതിട്ട: ദുരിത വേദനയിൽ കനിവു തേടി ഒരു കുടുംബം. വെട്ടിപ്പുറം പരുത്തുപാറയ്ക്കൽ...

രാമേശ്വരം കഫേ സ്‌ഫോടനം ; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

0
ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന...

അവധി ദിവസത്തിലും സജീവമായി എം.സി.എം.സി

0
പത്തനംതിട്ട : അവധി ദിവസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സംഘം...

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...