ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മക്കും വഴി തെളിയിക്കും ; അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

അബുദാബി : ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മക്കും വഴി തെളിയിക്കുമെന്ന് കെസിസി പ്രസിഡന്റും മലങ്കര ഓർത്തഡോക്സ്‌ സഭ കൽക്കട്ട ഭദ്രസനാധിപനും ആയ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മനുഷ്യജീവിതത്തിൽ നേരിടുന്ന വിഷയങ്ങളിൽ ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കുവാനും പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാനും കെസിസി കേരളത്തിൽ ശ്രമിക്കുന്നു എന്നും പറഞ്ഞു. കേരളത്തിലെ ക്രൈസ്‌തവ സഭകളുടെ ഐക്യ വേദിയായ കേരള കൌൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി ) അബുദാബി സോണിന്റെ ആഭിമുഖ്യത്തിൽ മുസ്സഫ മാർത്തോമ്മാ പള്ളിയിൽ സംഘടിപ്പിച്ച ഈസ്റ്റര്‍ സന്ധ്യ ബോണ കിംതാ- 2024 ” ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവരാശിക്ക് ആകമാനം സന്തോഷം പകരുവാൻ ക്രിസ്തുനാഥന്‍റെ ക്രൂശ് മരണത്തിന്മേലുള്ള വിജയത്തിലൂടെ ഈ വർഷത്തെ ഈസ്റ്റർ അനുഭവങ്ങൾ സാധ്യമായി തീരുവാൻ കഴിയട്ടെ എന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.

കെസിസി അബുദാബി സോണൽ പ്രസിഡന്റ് ഫാ. എൽദോ എം പോൾ അധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ ഇടവകകളിലെ വികാരിമാരായ റവ.ജിജു ജോസഫ്, റവ. ലാൽജി എം ഫിലിപ്പ്, ഫാ.സിജോ എബ്രഹാം, റവ.അജിത്ത് ഈപ്പൻ തോമസ്, ഫാ.മാത്യു ജോൺ, കെസിസി ജനറൽ സെക്രട്ടറി ബിജു പാപ്പച്ചൻ, ട്രഷറർ സുനിൽ മാത്യു, ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു. അബുദാബിയിലെ വിവിധ ഇടവകകളായ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍, മാർത്തോമാ ചർച്ച്, സിഎസ്ഐ മലയാളം പാരീഷ്, മോർ ഗ്രിഗോറിയോസ് സിറിയൻ ക്നാനായ ചർച്ച് കളിലെ ഗായക സംഘങ്ങൾ ഗാന ശുശ്രുഷ നടത്തി. ഐ തോമസ്, ബിജു നൈനാൻ കുര്യൻ, ബിജു ടി മാത്യു, ബിജു ഫിലിപ്പ്, ഗീവർഗീസ് ഫിലിപ്പ്, റോണി വി ജോൺ, മാത്തുക്കുട്ടി എന്നിവർ ഈസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...