ഡല്‍ഹി : ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. ജെഎന്‍യു, യുജിസി, നെറ്റ്, നീറ്റ്, ഇഗ്‌നോ, പിഎച്ച്‌ഡി എന്നിവയുള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായി മാനവ വിഭവശേഷി മന്ത്രി രമേഷ് പോഖ്രിയാല്‍ വ്യക്തമാക്കി. ഐസിആര്‍ പരീക്ഷ, എന്‍സിഎച്ച്‌എംജി, മാനേജ്‌മെന്റ് കോഴ്‌സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂള്‍ തയ്യാറാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം സിബിഎസ്‌ഇ, നിയോസ്, എന്‍ടിഎ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വയംഭരണ സ്ഥാപനങ്ങളോട് ബദല്‍ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാവുന്ന തരത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.