ഡല്‍ഹി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശമ്പളത്തില്‍ നിന്ന് മുപ്പത് ശതമാനം വെട്ടികുറയ്ക്കും. രണ്ട് വര്‍ഷത്തേക്കാണ് ശമ്പളം വെട്ടികുറയ്ക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് തീരുമാനം ബാധകമായിരിക്കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് നിര്‍ത്തിവെയ്ക്കാനും മന്ത്രിയഭാ യോഗം തീരുമാനമെടുത്തു.
സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരും ശമ്പളത്തില്‍ 30 ശതമാനം കുറവു വരുത്താന്‍ സ്വമേധയാ തയ്യാറായതായും ജാവദേക്കര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല