വിളക്കു തെളിയിക്കലിനു പകരം വെടി പൊട്ടിച്ച ബിജെപി വനിതാ നേതാവിനെതിരെ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ :  ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കേട്ട് ആവേശം കയറിയ ബിജെപി വനിതാ നേതാവിന്റെ പ്രവൃത്തി പോലീസിനും നാട്ടുകാര്‍ക്കും തലവേദനയായി. ആഹ്വാനം കേട്ട നേതാവ് ദീപം തെളിയിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ക്കുകയായിരുന്നു. കേസെടുത്തതോടെ ദീപാവലിയാണെന്ന് കരുതിയെന്ന വനിതാ നേതാവിന്റെ മറുപടി കേട്ടതോടെ  പോലീസ് പകച്ചുപോയി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം.

ബിജെപി വനിതാ നേതാവ് മഞ്ജു തിവാരിയാണ് ദീപം തെളിയിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ത്തത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളുടെ ഐക്യദാര്‍ഢ്യം തേടിയാണ് ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതു മണിക്ക് ഒമ്പത് മിനിറ്റ് ചെറുദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. ആഹ്വാനം കേട്ട വനിതാ നേതാവ് മറ്റൊന്നും നോക്കാതെ റിവോള്‍വര്‍ ഉപയോഗിച്ച്‌ ആകാശത്തേക്ക് വെടിയുതിര്‍ത്ത് വെട്ടം തെളിയിക്കുകയായിരുന്നു. ആഘോഷപൂര്‍വ്വമായിരുന്നു ബിജെപി നേതാവ് വെടിയുതിര്‍ത്തത്. സംഭവത്തിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആകാശത്തേക്ക് തോക്ക് ചൂണ്ടിനില്‍ക്കുന്നതും വെടിയുതിര്‍ക്കുന്നതും തൊട്ടുപിന്നാലെ സമീപത്തുള്ളയാള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

സംഭവം വിവാദമായതോടെ ബിജെപി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായ മഞ്ജു തിവാരിക്കെതിരെ കേസെടുത്തു. കോട്വാലി നഗറിലെ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റ് നിയമനടപടികള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് അസാധാരണമായ മറുപടിയുമായി നേതാവ് രംഗത്തെത്തിയത്. താന്‍ ചെയ്തുപോയത് തെറ്റാണെന്നും ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു. ആളുകള്‍ വിളക്കുകള്‍ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോള്‍ ‘ദീപാവലിയാണെന്ന് കരുതിയെന്നും ഈ ആഘോഷ അന്തരീക്ഷത്തില്‍ വെടി വെക്കുകയായിരുന്നു എന്നുമാണ് അവരുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...