ഭര്‍ത്താവില്ലാത്തപ്പോള്‍ എന്നെ ഹോട്ടലില്‍ വന്ന് കാണൂ ; യൂണിവേഴ്സിറ്റി ഡീനിനെതിരെ അസിസ്റ്റന്റ് പ്രൊഫസര്‍

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: സര്‍വകലാശാല ഡീനിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍. ഹരിയാനയിലെ ഗുരുഗ്രാം സര്‍വകലാശാല ഡീനിനെതിരെയാണ സഹപ്രവര്‍ത്തകയായ സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ ധീരേന്ദ്ര കൗശിക് തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

നിങ്ങള്‍ വെസ്റ്റേണ്‍ ഡ്രസ്സ് ധരിച്ചാല്‍ കൂടുതല്‍ സെക്‌സിയാകുമെന്നും ഭര്‍ത്താവ് അടുത്തില്ലാത്തപ്പോള്‍ എന്നെ ഒരു ഹോട്ടലില്‍ വച്ച് കാണൂവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രൊഫസര്‍ ആരോപിച്ചു. ധീരേന്ദ്ര പലപ്പോഴും തന്റെ ശരീരത്തെക്കുറിച്ച് ‘അണ്‍പ്രൊഫഷണല്‍’ രീതിയില്‍ അഭിപ്രായം പറയാറുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ വെളിപ്പെടുത്തി. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ (ലൈംഗിക പീഡനം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കൗശികിനെതിരെ ശനിയാഴ്ച വനിതാ പോലീസ് സ്റ്റേഷനിലെ സെക്ടര്‍ 51 ല്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. തന്റെ ലൈംഗികാഭിലാഷങ്ങള്‍ക്ക് വഴങ്ങാന്‍ കൗശിക് സമ്മര്‍ദ്ദം ചെലുത്തിയെന്നും ക്ലാസ് സമയം മാറ്റാന്‍ തനിക്ക് മെമ്മോ നല്‍കിയെന്നും അവര്‍ ആരോപിച്ചു. ഒരിക്കല്‍ ക്ലാസില്‍ എത്താന്‍ വൈകിയപ്പോള്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധീരേന്ദ്ര കൗശിക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...