ന്യൂയോര്‍ക്കില്‍ ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ന്യൂയോര്‍ക്കില്‍ ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. 23 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അടിമകളുടെ രക്തത്തില്‍ കെട്ടിപ്പടുത്തതാണ് ഈ രാജ്യമെന്നും എന്‍റെ രാജാവല്ലെന്നും ആക്രോശിച്ചായിരുന്നു പ്രതിഷേധം. യോര്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്. എന്നാല്‍ മുട്ടകള്‍ രാജാവിന്‍റെയും പത്‌നിയുടെയും ശരീരത്തില്‍ പതിച്ചില്ല.

സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദം പ്രകടിപ്പിച്ചു. ചിത്രങ്ങള്‍ കണ്ട് ഞെട്ടിയെന്നും തെറ്റായ പെരുമാറ്റമായി കണ്ട് സംഭവം അവലോകനം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് സാക്ഷിയായ ജനക്കൂട്ടം അക്രമിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. ‘ദൈവം രാജാവിനെ രക്ഷിക്കൂ’ എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്ന ജനങ്ങള്‍ അക്രമിയെ ഓര്‍ത്ത് നാണിക്കുന്നതായും പ്രതികരിച്ചു. അതേസമയം പ്രതി പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബ്രിട്ടനെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലം ഭരിച്ച എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 10-ന് ആയിരുന്നു ചാള്‍സ് മൂന്നാമന്‍ രാജാവ് അധികാരമേറ്റത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...