യൂണിവേഴ്‌സിറ്റി വാട്‌സ് ആപ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോ ; വിദ്യാര്‍ത്ഥികള്‍ക്കെതിരെ അശ്ലീല സന്ദേശം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ലഖ്‌നൗ സര്‍വകലാശാല ബിഎ അഞ്ചാം സെമസ്റ്റര്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോയും വിദ്യാര്‍ത്ഥിനികളെക്കുറിച്ചും വനിതാ അധ്യാപകരെക്കുറിച്ചും അശ്ലീല കമന്റുകളും പ്രചരിച്ചു. ആന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പിലാണ് പ്രചരിച്ചത്.

സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടര്‍ ഹസന്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശനിയാഴ്ച രാത്രിയാണ് പോണ്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളെയും അധ്യാപികമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല സന്ദേശങ്ങള്‍ പ്രചരിച്ചത്. പേപ്പര്‍ പ്രസന്റേഷനുവേണ്ടി അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയാണ് ഗ്രൂപ്പ് ആരംഭിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി 170 പേരാണ് ഗ്രൂപ്പിലുള്ളത്.

ക്ലാസിലുള്ള ആണ്‍കുട്ടിയുടെ പേരിലാണ് വീഡിയോയും സന്ദേശവും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ ഒന്നുമറിഞ്ഞിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടുപിടിക്കുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...