തൃശൂര്‍ : കുന്നംകുളം മേഖലയില്‍ പലയിടത്തും അജ്ഞാത രൂപം കണ്ടതായി നാട്ടുകാര്‍. അജ്ഞാത രൂപത്തെ കയ്യോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങി പലയിടങ്ങളിലും രാത്രിയില്‍ ആളുകള്‍ അജ്ഞാത രൂപത്തെ കണ്ടു. വീടിനും മരത്തിനും മുകളില്‍ ഓടിക്കയറും. നിമിഷനേരം കൊണ്ട് ഓടിമറയും. അജ്ഞാത രൂപത്തിന്റെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ പരിഭ്രാന്തിയുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പോലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പോലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക്ഡൗണിലെ സാമൂഹിക അകലം അജ്ഞാത രൂപം കാരണം രാത്രിയില്‍ തെറ്റുന്നുണ്ട്. യുവാക്കള്‍ കൂട്ടമായാണ് പുറത്തിറങ്ങുന്നത്. മോഷ്ടാവല്ല ഇതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എവിടേയും ഒന്നും മോഷണം പോയിട്ടില്ല. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങും ഊര്‍ജിതമാക്കിയിട്ടുണ്ട്.