റാന്നി: പമ്പാനദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതശരീരം ഒഴുകിയെത്തി. വടശ്ശേരിക്കര ഭാഗത്തു നിന്നും കമിഴ്ന്ന നിലയില്‍ ഒഴുകി വന്ന മൃതദേഹം ഇടക്കുളം പള്ളിയോട കടവില്‍ പിന്നീട് കാണാതായി. ഇവിടെ അഗ്നിശമന സേനയുടെ റാന്നി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. അഗ്നി ശമനസേനയുടെ ബോട്ട് എഞ്ചിന്‍ തകരാറു മൂലം സ്റ്റാര്‍ട്ടാകാഞ്ഞതുമൂലമാണ് മൃതദേഹം കരയ്ക്കെടുക്കാന്‍ കഴിയാതെ പോയത്. പിന്നീട് മൃതദേഹം നദിയുടെ ആഴത്തില്‍ താണുവെന്നാണ് കരുതുന്നത്. റാന്നി പോലീസും സ്ഥലത്തുണ്ട്.
പമ്പാനദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതശരീരം ഒഴുകിയെത്തി
RECENT NEWS
Advertisment