Tuesday, May 6, 2025 5:21 pm

ഗുജറാത്തിൽ പനിക്ക് സമാനമായി അജ്ഞാത രോഗം ; മരണം 15 ആയി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരണപ്പെട്ടു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടർന്നിരിക്കുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 പേരാണ് മരണപ്പെട്ടത്. സെപ്റ്റംബർ 3നും 7നും ഇടയിലാണ് 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം 5 പേർക്ക് കൂടി മരണപ്പെട്ടു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും രോഗത്തിന്റെ കാരണമോ ഉറവിടമോ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടർ അമിത് അരോറ അറിയിച്ചു. നിലവിൽ പടരുന്ന രോഗം എച്ച്1എൻ1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവയല്ലെന്ന് പരിശോധനയിലൂടെ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ 22 സർവൈലൻസ് ടീമിനെയും കൂടുതൽ ഡോക്ടർമാരെയും ലഖ്പത് മേഖലയിൽ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ഈ മേഖലയിൽ അടുത്തിടെ കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിരുന്നു. ഈ സീസണിൽ ഗുജറാത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കച്ച് ജില്ലയിലാണ്. സെപ്റ്റംബർ 10ലെ കണക്കുകൾ പ്രകാരം 890 മില്ലി മീറ്റർ മഴയാണ് കച്ചിൽ രേഖപ്പെടുത്തിയത്. ശരാശരി ലഭിക്കുന്നതിനേക്കാൾ 184 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം ഉദ്‌ഘാടനം ചെയ്തു

0
തിരുവല്ല : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കേരള മൃഗസംരക്ഷണ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍‌ നടപ്പാക്കണമെന്ന് സുപ്രിം കോടതി

0
ഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍‌ നടപ്പാക്കണമെന്ന് സുപ്രിം കോടതി....

സി.പി.എം, ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘങ്ങള്‍ ജില്ലയില്‍ ക്രമസമാധാനം തകര്‍ക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ലഹരിമാഫിയകളായ സി.പി.എം, ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘങ്ങള്‍ ജില്ലയില്‍ അഴിഞ്ഞാടി...

പഹൽഗാം ഭീകരാക്രമണം ; 14 ജില്ലകളിലും നാളെ മോക് ഡ്രിൽ നടത്തും

0
കൊച്ചി: എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ...