ഗുജറാത്തിൽ പനിക്ക് സമാനമായി അജ്ഞാത രോഗം ; മരണം 15 ആയി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരണപ്പെട്ടു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടർന്നിരിക്കുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 പേരാണ് മരണപ്പെട്ടത്. സെപ്റ്റംബർ 3നും 7നും ഇടയിലാണ് 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം 5 പേർക്ക് കൂടി മരണപ്പെട്ടു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും രോഗത്തിന്റെ കാരണമോ ഉറവിടമോ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടർ അമിത് അരോറ അറിയിച്ചു. നിലവിൽ പടരുന്ന രോഗം എച്ച്1എൻ1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവയല്ലെന്ന് പരിശോധനയിലൂടെ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ 22 സർവൈലൻസ് ടീമിനെയും കൂടുതൽ ഡോക്ടർമാരെയും ലഖ്പത് മേഖലയിൽ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ഈ മേഖലയിൽ അടുത്തിടെ കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിരുന്നു. ഈ സീസണിൽ ഗുജറാത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കച്ച് ജില്ലയിലാണ്. സെപ്റ്റംബർ 10ലെ കണക്കുകൾ പ്രകാരം 890 മില്ലി മീറ്റർ മഴയാണ് കച്ചിൽ രേഖപ്പെടുത്തിയത്. ശരാശരി ലഭിക്കുന്നതിനേക്കാൾ 184 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...