ആലുവ : അജ്ഞാതരായ രണ്ട് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് അപകടം. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീര്‍ഘമായി ഹോണ്‍ മുഴക്കുകയും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിന്‍ നിന്നത്.
മൃതദേഹങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായി. വിവരമറിഞ്ഞെത്തിയ ആലുവ പോലീസ് മൃതദേഹങ്ങള്‍ ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.