ജെറ്റ് എയർവേസിന്റെ ആസ്ഥാനം ദില്ല ; ആദ്യ സർവീസ് ദില്ലി-മുംബൈ റൂട്ടിൽ – കമ്പനിയുടെ പുനരുജ്ജീവന പദ്ധതി ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : അടുത്ത വർഷം ആദ്യം വീണ്ടും സർ‌വീസ് ആരംഭിക്കുന്ന ജെറ്റ് എയർവേസിന്റെ ആദ്യ പറക്കൽ ദില്ലി- മുംബൈ റൂട്ടിൽ. 2022 ഓ​ഗസ്റ്റ് പകുതിയോടെ വിദേശ സർവീസുകളും ആരംഭിക്കാനാണ് കമ്പനിയെ ഏറ്റെടുത്ത കാൽറോക്ക് ക്യാപിറ്റൽ-മുരാരി ലാൽ ജലാൻ കൺസോർഷ്യത്തിന്റെ പദ്ധതി.

ജെറ്റ് എയർവേസിന്റെ ആസ്ഥാനം ദില്ലിയായിരിക്കും. 2019 ഏപ്രിലിലാണ് ക‌ടബാധ്യത മൂലം ജെറ്റ് എയർവേസ് വിമാനക്കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഈ വർഷം ആദ്യമാണ് യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപിറ്റലും യുഎഇ വ്യവസായിയായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം വിമാനക്കമ്പനിയെ ഏറ്റെടുത്തത്.

ഇവർ സംയുക്തമായി സമർപ്പിച്ച ജെറ്റ് എയർവേസ് പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അം​ഗീകാരം നൽകിയതോടെയാണ് ജെറ്റ് എയർവേസിന് സർവീസ് പുന:രാരംഭിക്കാൻ വഴിയൊരുങ്ങിയത്. സർവീസ് ആരംഭിച്ച് മൂന്ന് വർഷത്തിനുളളിൽ 50 വിമാനങ്ങളും അഞ്ച് വർഷത്തിനകം മൊത്തം ശേഷി 100 വിമാനങ്ങളിലേക്കും ഉയർത്താനാണ് കൺസോർഷ്യത്തിന്റെ പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...