കണ്ണൂർ : കണ്ണൂരിൽ കടയുടമകളെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി. കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു മർദനമെന്നാണ് പരാതി. കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ്, സഹോദരൻ റഫി എന്നിവരെയാണ് സി.ഐ.ടി.യു തൊഴിലാളികൾ ആക്രമിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു. കടയുടമകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്വന്തം നിലയിൽ സാധനമിറക്കി ; കടയുടമകളെ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികൾ മർദിച്ചെന്ന് പരാതി
RECENT NEWS
Advertisment