കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ജില്ലയിലെ കേരളപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍കുമാര്‍ (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതികളെ കുറിച്ച്‌ നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കാണ് സുനില്‍കുമാറിന്റെ താമസം.

സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും രാത്രി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. നാല് പേര്‍ ഇറങ്ങി ഓടുന്നത് കണ്ടെങ്കിലും ഇവര്‍ ആരാണെന്ന് വ്യക്തമായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വീടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ സുനില്‍കുമാര്‍ വെട്ടേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ പോലിസിനെ അറിയിച്ചു. കഴുത്തിലാണ് സുനില്‍ കുമാറിന് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...