ന്യൂ ഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അണ്‍ലോക്ക് നാലില്‍ വിലക്കേര്‍പ്പെടുത്തി. സെപ്തംബര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കി.
അതേസമയം തീയറ്ററുകളും, സ്വിമ്മിങ് പൂളുകളും അടഞ്ഞു തന്നെ കിടക്കും. സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ല. പത്ത് വയസിന് താഴെയുള്ളവരും, 65 വയസിന് മുകളില്‍ പ്രായമുള്ളവരും പുറത്തിറങ്ങാന്‍ പാടില്ല.
രോഗവ്യാപന സാധ്യത കൂടുതലായതിനാലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഏര്‍പ്പെടുത്താന്‍ പാടുള്ളു. ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാനും അനുമതി നല്‍കി. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തോടടുക്കുകയാണ്.