ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. സിനിമാ തീയേറ്റര്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാം. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി.
ഒക്ടോബര്‍ 15 മുതല്‍ സ്‌കുളുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാം.
നീന്തല്‍കുളങ്ങള്‍ കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാമെന്നും കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ 15 ന് ശേഷം തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.