ഉന്നാവ് പ്രതി കുൽദീപ് സിംഗ് സെൻഗാർ ജാമ്യം തേടി സുപ്രീം കോടതിയിൽ ; ഹർജി ഇന്ന് പരി​ഗണിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യം തേടി പ്രതി കുൽദീപ് സിംഗ് സെൻഗാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് അപ്പീല്‍. കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്‍ഗാർ. ജനുവരി 19ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെൻഗാറിന്‍റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. 2020 മാർച്ച് 13-നാണ് കേസില്‍ ട്രയൽ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. ഇതുകൂടാതെ, ബലാത്സംഗ കേസിൽ സെൻഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡൽഹി ഹൈക്കോടതി 2025 ഡിസംബർ 23-ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും, 2025 ഡിസംബർ 29-ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...