സംരക്ഷണഭിത്തി ഇടിഞ്ഞ് പെരുന്തേനരുവി റോഡിലെ ഉന്നത്താനി ചപ്പാത്ത് പാലം അപകടാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംരക്ഷണഭിത്തി ഇടിഞ്ഞ് പെരുനാട് പെരുന്തേനരുവി റോഡിലെ ഉന്നത്താനി ചപ്പാത്ത് പാലം അപകടാവസ്ഥയിൽ. അൻപതിൽപരം വർഷം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ തെളിഞ്ഞ നിലയിലാണ്. കൂടാതെ ശക്തമായ മലവെള്ളപ്പാച്ചിലുള്ള പാലത്തിന്റെ അടിത്തറയിലെ കെട്ടിനും ചെറിയ തോതിൽ ഇളക്കം സംഭവിച്ചിട്ടുണ്ട്. കുടമുരുട്ടി കൊച്ചുകുളം, ചണ്ണ മേഖലയെ അത്തിക്കയം, പെരുനാട്, റാന്നി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു പാതയാണിത്. പാലത്തിനു എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ പെരുന്തേനരുവി, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ കൂടി മാത്രമേ പ്രദേശത്തെ ആളുകൾക്ക് പുറം നാടുകളുമായി ബന്ധപ്പെടാൻ കഴിയുകയുള്ളു. സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവരും യാത്രക്കാരായ ആളുകളും ഒരേപോലെ ആശങ്കയിലാണ്. അപകട മുന്നറിയിപ്പിനായി പാലത്തിനോട് ചേർന്നു ചുമന്ന വള്ളി വലിച്ചു കെട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ദിവസവും നിരവധി ബസുകളും വാഹനങ്ങളും കടന്നു പോകുന്ന പാതയിലെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ് കട്ട് അടച്ചുപൂട്ടൽ ; ജനകീയ പോരാട്ടത്തിന്‍റെ വിജയമെന്ന് പി കെ ഫിറോസ് എം...

0
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി...

വഞ്ചനക്കേസ് : നടൻ സൽമാൻ ഖാനും സഹോദരിയും നേരിട്ട് ഹാജരാവണം ; കോടതി സമൻസ്

0
മുംബൈ : വഞ്ചനക്കേസിൽ നടൻ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ...

കൊറിയർ സർവീസ് പുനരാരംഭിക്കും ; വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ...

കസ്റ്റംസ് തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; ട്രംപ് ഈടാക്കിയ 100 ബില്യൺ ഡോളർ ഇറക്കുമതിക്കാർക്ക്...

0
വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ...