15,000 കോടിയുടെ യുപിയിലെ എക്സ്പ്രസ് വേ തകര്‍ന്നു ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 4 ദിവസം മുന്‍പ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം യു പിയിലെ ബുന്ദേല്‍ഖണ്ഡ് എക്സ് പ്രസ്  വേയില്‍ അറ്റകുറ്റപ്പണി നടത്തുന്ന വീഡിയോ വൈറലായി. 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ആയുസ് ദിവസങ്ങള്‍ മാത്രം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

മഴയിലാണ് റോഡ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ മഴ പോലും 15,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എക്സ് പ്രസ്സ് വേയ്ക്ക് താങ്ങാനാവുന്നില്ലേ എന്നാണ് വരുണ്‍ ഗാന്ധി ട്വീറ്റില്‍ ചോദിച്ചത്. റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നുവെന്നും അദ്ദേഹം കുറിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍, ഉത്തരവാദിത്തപ്പെട്ട കമ്പിനികള്‍ എന്നിവരെ വിളിച്ചുവരുത്തി അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...