ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി ക്ക് തിരിച്ചടി നല്‍കാനുള്ള മുന്നൊരുക്കത്തില്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍ പ്രദേശില്‍ ഇനി മാസങ്ങള്‍ മാത്രമാണ് നിയമസഭ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ മാങ്ങളാണ് ഉത്തര്‍ പ്രദേശില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ അധികാരം നിലനില്‍ത്താനുള്ള പദ്ധതികളാണ് ബി.ജെ.പി ക്യാമ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ചെറുക്കാനുള്ള പദ്ധതികളുമായി രംഗത്തുണ്ട്.
എന്നാല്‍ ഇപ്പോഴിതാ പുതിയ കാര്‍ഷിക ബില്ല് പിന്‍വലിക്കാത്ത പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ ബി.ജെ.പി ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് തിരിച്ചടി നല്‍കാനുള്ള മുന്നൊരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍. ഇതിനായി വിപുലമായ പദ്ധതികള്‍ കര്‍ഷകര്‍ നടത്തുന്നുണ്ട്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രദേശവാസികളെ ബോധവല്‍ക്കരിക്കാനും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്താനും ലക്ഷ്യമിട്ടാണ് കര്‍ഷക സംഘടനകളുടെ നീക്കം.
ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോട്ടയായ ഗോരഖ്പൂരിലെ സഹജന്‍വയില്‍ ചൊവ്വാഴ്ച കര്‍ഷകര്‍ പഞ്ചായത്ത് നടത്തി, പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് പുതിയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.