ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടന്നു ; കരയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ടു ; എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തുന്നു – ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടുവെന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് സന്ദർശനത്തിനായി എത്തിയപ്പോൾ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രി യുപിയെ പുകഴ്ത്തിയത്.

കൊവിഡിനിടയിലും കൻവർ തീർത്ഥാടനയാത്ര അനുവദിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി യുപി സർക്കാരിന് നോട്ടീസയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുകഴ്ത്തൽ. 1500 കോടി രൂപയുടെ പദ്ധതികളും വാരാണസിയിൽ സന്ദർശനത്തിനിടെ മോദി പ്രഖ്യാപിച്ചു. യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ പ്രഖ്യാപനം.

രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോൾ പ്രതിദിനം 30,000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്ത യുപിയെ, കൊവിഡിനെ സമർത്ഥമായി നേരിട്ട സംസ്ഥാനമെന്നും മഹാമാരി നേരിട്ട രീതിയെ അഭിനന്ദിച്ചേ തീരൂവെന്നും മോദി പറഞ്ഞു.

യുപി ഉയിർത്തെഴുന്നേറ്റ് വൈറസിനെതിരെ യുദ്ധം ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമെന്ന നിലയ്ക്ക് ഉത്തർപ്രദേശ് മഹാമാരിയെ നേരിട്ട രീതി പ്രശംസനാർഹമാണ്. ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടുവെന്നും മോദി പറഞ്ഞു.

ബുധനാഴ്ച കൊവിഡിനിടയിലും കൻവർ തീർത്ഥാടനയാത്ര അനുവദിച്ചതിനെതിരെ വിമർശനമുയർത്തിയ സുപ്രീംകോടതി എന്തടിസ്ഥാനത്തിലാണ് സംസ്ഥാനം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാവുന്നില്ലെന്ന് പറഞ്ഞിരുന്നു. ഒപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനങ്ങളും പരാതികളുമായി സ്വന്തം ക്യാമ്പിലെ നേതാക്കളും എംഎൽഎമാരും തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നതാണ്.

ലോക്സഭാ എംപിയായ സന്തോഷ് ഗാംഗ്‍വറാണ് ഏറ്റവും രൂക്ഷവിമർശനമുയർത്തിയവരിൽ ഒരാൾ. യുപിയിലെ ബറേലിയിൽ തന്റെ  മണ്ഡലത്തിൽ വേണ്ട സഹായങ്ങളെത്തിക്കാൻ യുപിയിലെ ഭരണകൂടം വീഴ്ച വരുത്തിയെന്നായിരുന്നു സന്തോഷ് ഗാംഗ്‍വർ പരാതിപ്പെട്ടത്. ബുദ്ധിമുട്ടുകൾ പറയാൻ യുപിയിൽ ആരെയും ബന്ധപ്പെടാനാകുന്നില്ലെന്നും ഗാംഗ്‍വർ ആരോപിച്ചു. കേന്ദ്ര തൊഴിൽ മന്ത്രിയായിരുന്ന സന്തോഷ് ഗാംഗ്‍വറിനെ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.

ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന കാഴ്ചയും കരകളിൽ കൂട്ടത്തോടെ കുഴിച്ചിട്ട കാഴ്ചകളും പുറത്ത് വന്ന യുപിയെക്കുറിച്ചാണ് പ്രധാനമന്ത്രി പ്രശംസ ചൊരിയുന്നത്. എന്നാൽ ഈ മരണങ്ങളൊന്നും കൊവിഡുമായി ബന്ധപ്പെട്ടതല്ലെന്നാണ് യുപി സർക്കാർ ഔദ്യോഗികമായി തന്നെ വിശദീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...