ഉത്തര്‍പ്രദേശിലെ ജയിലില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്ന് തടവുകാര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജയിലില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ടു തടവുകാരെ സഹ തടവുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു തടവുകാരെ ബന്ദിയാക്കിയ തടവുകാരനെ പോലീസ് വെടിവെച്ചു കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ചിത്രക്കൂട് ജയിലിലാണ് സംഭവം. ഗുണ്ടാ നേതാവ് മുകിം കാല അടക്കം രണ്ടുപേരെ വെടിവെച്ച്‌ സഹതടവുകാരനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 2019 മുതല്‍ ജയിലില്‍ കഴിയുന്ന അന്‍ഷു ദീക്ഷിതാണ് സഹതടവുകാര്‍ക്ക് നേരെ നിറയൊഴിച്ചത്. മെയ് ഏഴിനാണ് മുകിം കാലയെ ജില്ലാ ജയിലായ ചിത്രക്കൂടിലേക്ക് മാറ്റിയത്.

വെടിവെയ്പിന് പിന്നാലെ അഞ്ചു തടവുകാരെ ബന്ദിയാക്കി കൊലപ്പെടുത്തുമെന്ന് അന്‍ഷു ദീക്ഷിത് ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. ജില്ലാ പോലീസ് മേധാവിയും കളക്ടറും സംഭവ സ്ഥലത്ത് എത്തി. എന്നാല്‍ അന്‍ഷു ദീക്ഷിതിനെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അതിവിദഗ്ധമായി അന്‍ഷു ദീക്ഷിതിനെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...