പരിശോധനയില്ല – ബിഹാറിലെ ​ഗ്രാമങ്ങളില്‍ കൊവിഡ് മരണം ഉയരുന്നു ; 70% പേർക്കും രോ​ഗം

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെയും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ മെയ് 25 വരെ നീട്ടിയിരിക്കുകയാണ് ബിഹാർ. പാറ്റ്നയിൽ നിന്ന് 195 കിലോമീറ്റർ അകലെയുള്ള കൈമൂർ ജില്ലയിലെ ബംഹാർ ഖാസ്​ ഗ്രാമത്തിലെ കൊവിഡ് രോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കൈമൂർ ജില്ലയിൽ 23 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന ആരോ​ഗ്യ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബംഹാർ ​ഗ്രാമത്തിൽ കഴിഞ്ഞ 25 ദിവസത്തിനിടെ മരിച്ചത് 34 പേരാണ്. ഇവിടുത്തെ 70 ശതമാനം പേരും രോ​ഗബാധിതരാണെന്ന് റിപ്പോർട്ട്.

മരിച്ചവരിൽ മിക്കവർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. ചിലരാകട്ടെ കൊവി‍ഡ് പരിശോധനാ ഫലം പുറത്തുവരും മുമ്പ് മരിച്ചുവെന്ന് ​ഗ്രാമവാസികൾ പറയുന്നു. ”ആദ്യം പനി ആയിരുന്നു. പിന്നീട് ചുമ തുടങ്ങുന്നു. തുടർന്ന് അവർ മരിച്ചു. കൊവിഡ് പരിശോധന ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ ഫലത്തിനായി കാത്തുനിന്നില്ല.”  – ബന്ധുവിനെ നഷ്ടപ്പെട്ട അശോക് കുമാർ ചൗധരിയെന്നയാൾ പറഞ്ഞു. അലോക് കുമാർ എന്നയാൾക്ക് പിതാവിനെ നഷ്ടപ്പെട്ടു. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷമാണ് അലോകിന് പിതാവിനെ നഷ്ടമായത്.

”രണ്ടാമത്തെ വാക്സിൻ എടുത്തതിന് പിന്നാലെ അദ്ദേഹത്തിന് പനി ബാധിച്ചു. അദ്ദേഹം ഒരു ഹൃദ്‍രോ​ഗി ആയിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് ഒരു ഇഞ്ചെക്ഷൻ എടുത്തു. പക്ഷേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനായില്ല. ഒരു പനി വന്നതുകൊണ്ട് മാത്രം ഇത്ര പെട്ടന്ന് മരിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. ഇത് കൊവിഡ് ബാധിച്ചതാകാം”- അലോക് കുമാർ പറഞ്ഞു.

മിക്കവർക്കും കൊവിഡ് ലക്ഷണങ്ങളുണ്ട്. എന്നാൽ ടൈഫോയ്ഡ് മലേറിയ തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത് എന്നതിനാൽ രോ​ഗം കണ്ടെത്താനാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ടൈഫോയ്ഡ് ചികിത്സയ്ക്കുള്ള മരുന്ന് പലരെയും രക്ഷിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....