യൂത്ത് കോണ്‍​ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവ‍ര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യൂത്ത് കോണ്‍​ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഡല്‍ഹി പോലീസിന്റെ  ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. കോവിഡ് ദുരിതാശ്വാസ പ്രവ‍ര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പോലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍, ഭക്ഷണം, വെള്ളം, ഓക്സിജന്‍, രക്തം, പ്ലാസ്മ എന്നിവ എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍, ഏത് ആവശ്യത്തിനും ശ്രീനിവാസിന്റെ  വാര്‍റൂം സജ്ജമായിരുന്നു. ഡല്‍ഹിയില്‍ പ്രതിസന്ധിയിലായ ഇതരസംസ്ഥാന  തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇദ്ദേഹം എത്തിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഈ നേതാവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പോലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേ വാലയും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....