തുടര്‍ച്ചയായുണ്ടായ വ്യാജമദ്യദുരന്തം : ഉത്തര്‍പ്രദേശ്​ പോലീസ്​ സേനയില്‍ കൂട്ട സ്ഥലമാറ്റം

For full experience, Download our mobile application:
Get it on Google Play

അലിഗര്‍ : തുടര്‍ച്ചയായുണ്ടായ വ്യാജമദ്യദുരന്തത്തി​ന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്​ പോലീസ്​ സേനയില്‍ കൂട്ട സ്ഥലമാറ്റം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരേ പോലീസ്​ സ്​റ്റേഷനില്‍ ​ജോലിയില്‍ തുടരുന്ന 540 പേരെയാണ്​ സ്ഥലം മാറ്റിയത്​. ഇവരില്‍ 148 പേര്‍ക്ക്  ജില്ലയ്ക്ക് പുറത്തേക്കാണ്​ സ്ഥലം മാറ്റം.

അതെ സമയം മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്​റ്റേഷന്‍ ഹൗസ്​ ഓഫീസര്‍മാരെയും ഒരു സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറെയും സസ്പെന്‍ഡ് ചെയ്​തതായി അധികൃതര്‍ അറിയിച്ചു. ഇതിന്​ പിന്നാലെ വ്യാജമദ്യം വിതരണം ചെയ്​ത സംഭവത്തില്‍ പ്രധാന പ്രതിയായ മദ്യമാഫിയ നേതാവ്​ റിഷി ശര്‍മയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ്​ ശക്തമാക്കി.

ജൂണ്‍ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തില്‍ 52 പേര്‍​ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്​​. അതില്‍ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം കനാലില്‍ നിന്ന്​ മൂന്ന്​ ​പേരെയും കൊഡിയഗുഞ്ച് ഗ്രാമത്തില്‍ നിന്ന്​ മറ്റൊരാളെയും വ്യാജമദ്യം കഴിച്ച്‌​ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഭൂ​രിപക്ഷവും ബീഹാറില്‍ നിന്ന്​ കുടിയേറിയ ഇഷ്​ടിക ചൂള തൊഴിലാളികളാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...