നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ യുപി പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. നിലവിൽ സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ കോൺസ്റ്റബിൾമാരെ പ്രദേശത്ത് വിന്യസിച്ചു. മീററ്റിലെ ദൗറല പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഈ ദുരൂഹമായ സംഭവങ്ങളുണ്ടാകുന്നത്. ഡ്രോണുകളും കരസേനയും ഉപയോഗിച്ച് വലിയ തോതിലുള്ള തിരച്ചിൽ നടത്തിയിട്ടും ഇത് വരെ ഇവരെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.

5 ദിവസം മുൻപാണ് ഏറ്റവും ഒടുവിൽ ഇതേ സംഭവത്തിന് സ്ത്രീകൾ ഇരയായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭരാല-ശിവായ റോഡിലൂടെ ജോലിക്ക് പോകുന്നതിനിടെ ഒരു സ്ത്രീയെ കരിമ്പിൻ തോട്ടത്തിൽ നിന്ന് വന്ന ഒരാൾ പിന്നിൽ നിന്ന് തടഞ്ഞുനിർത്തിയെന്നതാണ് ഏറ്റവും പുതിയ കേസ്. അ‌‍‍‌ർദ്ധ ന​ഗ്നനായി വന്ന ഒരാൾ വയലിലേക്ക് സ്ത്രീയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ സ്ത്രീ ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവറും കണ്ടക്ടറും സഹായത്തിനെത്തി. അവർ വയലിലേക്ക് അടുക്കുന്നത് കണ്ടപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവ‌‍‌ർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി...

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...