സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെ ഉപജില്ലാ തല സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഉണ്ടായ അക്കാദമിക മികവുകളെ പൊതു സമൂഹത്തിനു മുന്നിൽ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കാനായി വിദ്യാലയങ്ങളിൽ നടത്തുന്ന പഠനോത്സവങ്ങൾക്ക് മുന്നോടിയായി സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെ ഉപജില്ലാ തല സംഗമം നടത്തി. റാന്നി ബി.ആർ.സി ഹാളിൽ നടന്ന ശില്പശാല ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ എന്‍.എസ് അനിത, എസ് ദീപ്തി, സ്പെഷ്യൽ എഡ്യുക്കേറ്റർ ഹിമമോൾ സേവ്യർ എന്നിവർ പ്രസംഗിച്ചു. നിരന്തര വിലയിരുത്തലിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, ഓരോ കുട്ടിയുടേയും പഠന മികവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, രക്ഷിതാക്കളേയും ജനപ്രതിനിധികളേയും വിദ്യാലയങ്ങളുമായി കണ്ണി ചേർക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. പഠനോത്സവത്തിൻ്റെ മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് വിദ്യാഭ്യാസ സമിതി (പി.ഇ.സി) യോഗങ്ങൾ ചേരും. ബ്ലോക്ക്തല പഠനോത്സവം പുതുശ്ശേരിമല ഗവ. യു.പി. സ്കൂളിൽ നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...