മത്സ്യവില്‍പ്പന കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി മൂന്നുപേരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : 2021 ഡിസംബര്‍ 6ന് ഉപ്പിനങ്ങാടിയിലെ മത്സ്യവില്‍പ്പന കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി മൂന്നുപേരെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപ്രതികളെ ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശി ഷറഫുദ്ദീന്‍ (31), കഡബയിലെ മുഹമ്മദ് ഇര്‍ഫാന്‍ (24) എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ അഞ്ചിന് ഇളന്തിലയില്‍ നടന്ന ആക്രമണത്തിന്റെ പ്രതികാരമെന്നോണം മത്സ്യവില്‍പ്പന ശാലയിലെത്തിയ പ്രതികള്‍ അശോകന്‍ എന്ന അനില്‍കുമാര്‍, ജ്യേഷ്ഠന്‍ മോഹന്‍ദാസ്, ഉപഭോക്താവ് മഹേഷ് എന്നിവരെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഇതേ കേസില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്നുപേരെയും മറ്റൊരാളെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉപ്പിനങ്ങാടിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...