സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യമെന്നും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ മേല്‍ ഉത്തമ തീരുമാനങ്ങളെടുക്കുവാന്‍ വേണ്ട ചുമതല വോട്ടിംഗിലൂടെയാണ് പ്രാപ്തമാകുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തൈക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. തലമുറ മാറുന്നത് അനുസരിച്ച് സ്വാതന്ത്യത്തിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വരുന്നെന്ന് നാം മനസ്സിലാക്കണം. സര്‍ഗ്ഗാത്മകത പുറത്തെടുക്കുവാന്‍ ലഭിക്കുന്ന അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. കലാസൃഷ്ടികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 84പേരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒരാളും ഉള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാലയങ്ങളിലും തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗിലേക്ക് മാറണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ് രേണുകഭായി പറഞ്ഞു. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷമി, കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ജയദീപ്, ഹെഡ്മിസ്ട്രസ് കെ.സുമതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...