തെരഞ്ഞെടുപ്പ് അടുത്തു ; പെരുമ്പെട്ടിയില്‍ പട്ടയം നല്‍കുന്നതിന് അടിയന്തിര നടപടി

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി: ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തീകരിച്ച പെരുമ്പെട്ടിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചു വരികയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പട്ടയം തടസപ്പെടുത്തുവാന്‍ ഉള്ള ചില വ്യക്തികളുടെ കുത്നിത ശ്രമത്തിനെതിരെ സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റി നല്‍കിയ നിവേദനത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച് വിജ്ഞാപനം ചെയ്യണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ വൈകിപ്പിക്കുവാനും സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി വീണ്ടും സർവ്വേ നടത്തുവാനുമുള്ള ഭൂമാഫിയായുടെ നീക്കത്തിനെതിരെയാണ് നിവേദനം നല്‍കിയത്.

വര്‍ഷങ്ങളായുള്ള പെരുമ്പെട്ടിയിലെ ജനങ്ങളുടെ ആഗ്രഹമാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുകയെന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നാലു ലക്ഷത്തി പതിനായിരത്തിലധികം പട്ടയം വിതരണം ചെയ്തു. നാലു വര്‍ഷമായി പെരുമ്പെട്ടിയിലെ പട്ടയ നടപടികള്‍ നടന്നു വരികയാണ്. അത് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് ഈ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,
സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പ്രകാശ് പി.സാം എന്നിവര്‍ക്ക് പട്ടയം നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...