അട്ടപ്പാടിയിൽ രോഗികൾക്ക് ദുരിതം ഡോക്ടർമാരുടെ കുറവ് ; വെൻറിലേറ്ററും ആമ്പുലൻസും സ്വന്തമായില്ലാ 

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആട്ടപ്പാടി ഊരുകളിൽ നിന്ന് രോഗബാധിതരാകുന്നവർ ആദ്യം ചികിത്സക്കായി ഓടിയെത്തുന്നത് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ്. വലിയ പ്രഖ്യാപനത്തോടെ 100 കിടക്കകൾ എന്ന നേട്ടം കൈവരിച്ച ആശുപത്രിയിൽ ഇപ്പോഴും ഒരു അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെ ചുരമിറക്കി വിടേണ്ട അവസ്ഥയാണ്. ഡോക്ടർമാരുടെ കുറവ് മൂലം പലപ്പോഴും രോഗികളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

2007ലെ സ്റ്റാഫ് പാറ്റേൺ തന്നെ ഇപ്പോഴും തുടരുന്ന കോട്ടത്തറയിൽ പക്ഷേ രോഗികളുടെ എണ്ണം പഴയ പോലെയല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ വര്‍ഷം തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ പല ജീവനുകളും പൊലിഞ്ഞത് കോട്ടത്തറയിൽ റഫർ ചെയ്ത ശേഷമുള്ള യാത്രക്കിടെയാണ്. സീനിയർ ഡോക്ടർമാരുടെ ഒഴിവ് നികത്താതെ മതിയായ ചികിത്സ നൽകാനാകില്ലെന്നാണ് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസറും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ആർ പ്രഭുദാസ് പറയുന്നത്.

മതിയായ ജീവനക്കാരുടെ സേവനം ഉണ്ടായിരുന്നെങ്കിൽ പിടിച്ചു നിർത്താനാകുമായിരുന്ന ജീവനുകളുമുണ്ട്. ചുരമുറങ്ങി അടുത്ത ആശുപത്രി പിടിക്കുമ്പോഴേക്കും രോഗികളുടെ നില വഷളാകും. മെഡിക്കൽ കോളജിൽ എത്താൻ 3 മണിക്കൂർ സമയം എടുക്കുമെന്നും പലപ്പോഴും കുട്ടിയുടെ ജീവൻ എങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു എന്നും ആർ പ്രഭുദാസ് പറഞ്ഞു. സ്കാനിംഗ് മെഷീൻ ഉണ്ടായിട്ടും സോണോളജിസ്റ്റിന്‍റെ സേവനമില്ലാത്തതും ഭാരക്കുറവുള്ള കുട്ടികൾക്ക് പരിചരണം നൽകാൻ സൗകര്യമില്ലാത്തതും വെൻറിലേറ്റർ ആമ്പുലൻസ് സ്വന്തമായി ഇല്ലാത്തതൊക്കെ പാവങ്ങൾ ആശ്രയിക്കുന്ന ഈ ആധുര കേന്ദ്രത്തിന്‍റെ പോരായ്മകളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...