യൂറിനറി ഇന്‍ഫെക്ഷന്‍ വരുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ അത്ര നിസാരമായി കാണേണ്ട. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കാണപ്പെടുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം. യുഎസില്‍ യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങളെ തുടര്‍ന്ന് ഓരോ വര്‍ഷവും ഏകദേശം 8.1 ദശലക്ഷം പേരാണ് ഡോക്ടര്‍മാരെ കാണുന്നത്. ഇവരില്‍ ഏകദേശം 60 ശതമാനവും സ്ത്രീകളാണെന്ന് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്‍ പറയുന്നു. മൂത്രമൊഴിക്കുമ്പോള്‍ വേദന, അടിവയറ്റിലെ വേദന, പെല്‍വിക് ഭാഗത്ത് വേദന അനുഭവപ്പെടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. മൂത്രത്തിന്റെ ദുര്‍ഗന്ധമാണ് യുടിഐയുടെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമെന്ന് പീഡിയാട്രിക് സര്‍ജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ ആന്റണി റോബര്‍ട്ട് ചാള്‍സ് പറയുന്നു. മൂത്രത്തിലെ അണുബാധ സൂക്ഷിച്ചില്ലെങ്കില്‍ ചിലരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ആന്റിബയോട്ടിക്‌സ് എടുത്താല്‍ അണുബാധ മാറുന്നതാണെങ്കിലും ഇത് വരാതെ നോക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. യുടിഐ കുട്ടികളില്‍ മാത്രമല്ല ശിശുക്കളിലും വളരെ സാധാരണമാണ്. കുഞ്ഞുങ്ങളില്‍ മണിക്കൂറോളം ഉപയോഗിക്കുന്ന ഡയപ്പറുകളാണ് പ്രധാനപ്പെട്ട കാരണം.

നല്ല ശുചിത്വമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാസ്തവത്തില്‍, മോശം ആര്‍ത്തവ ശുചിത്വവും യുടിഐയിലേക്ക് നയിച്ചേക്കാം. ശിശുക്കളില്‍ ദീര്‍ഘനേരം നാപ്കിന്റെ ഉപയോഗം ഒഴിവാക്കുക. ശരീരശുചിത്വം പാലിക്കാത്തവര്‍ക്കും മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. അതിനാല്‍ സ്വകാര്യഭാഗങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മൂത്രം പിടിച്ചുവെയ്ക്കാതെ ഉടനെ തന്നെ വാഷ്‌റൂമില്‍ പോവുക. വെള്ളം ധാരാളം കുടിക്കുക. ഇത് മൂത്രം പോകാന്‍ സഹായിക്കും. ഇതിലൂടെ മൂത്രനാളിയിലും മൂത്രസഞ്ചിയിലും ചീത്ത ബാക്ടീരിയ ഉണ്ടാകാതെ തടയാന്‍ സാധിക്കും. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ ഉടന്‍ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ തന്നെ ധരിക്കുക. തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രോബയോട്ടിക്‌സ് കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...