യു.എസിന്റെ ഇറാൻ ആക്രമണം : ക്രൂഡോയിൽ വില 100 ഡോളർ കടക്കും, പണപ്പെരുപ്പത്തിൽ രാജ്യങ്ങൾ വലയും

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഇറാനിലെ ആണവകേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചത് സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ. എണ്ണവില റെക്കോഡ് ഉയരത്തിലേക്ക് പോകുമെന്നും ഇത് ലോകരാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് പ്രവചനങ്ങൾ. ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് ശേഷം എണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ജൂൺ 10ന് ശേഷം എണ്ണവിലയിൽ 18 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുടർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്നനിരക്കായ 80 ഡോളറിലേക്ക് എണ്ണവില എത്തിയിരുന്നു. ഇറാൻ ഇസ്രായേൽ സംഘർഷം ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ എണ്ണവില 130 ഡോളർ കടക്കുമെന്നാണ് ഓക്സ്ഫോഡ് ഇക്കണോമിക്സ് പ്രവചിക്കുന്നത്.

ഇത് യു.എസിന്റെ പണപ്പെരുപ്പത്തിൽ ആറ് ശതമാനം വർധനയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സമാനമായി മറ്റ് ലോകരാജ്യങ്ങളിലും പണപ്പെരുപ്പം വർധിക്കും. ട്രംപിന്റെ താരിഫ് മൂലം വലയുന്ന ആഗോള സമ്പദ്‍വ്യവസ്ഥയെ ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഗൾഫ് മേഖലയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മുന്തിപങ്കും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടാൽ വലിയ പ്രതിസന്ധിയാവും ലോകരാജ്യങ്ങ​ളെ കാത്തിരിക്കുന്നത്. ഇത് ഇന്ത്യയേയും വലിയ പ്രതിസന്ധിയിലാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...