19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഇന്ത്യക്ക് പുറമേ ചൈന, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തി. 274 കമ്പനികളുടെ പട്ടിക യുഎസ് സാമ്പത്തിക വകുപ്പ് പ്രസിദ്ധീകരിച്ചു.

ഫോറിന്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് 120 കമ്പനികളെയും വാണിജ്യ വകുപ്പ് 40 കമ്പനികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. 434 കമ്പനികള്‍ക്കാണ് ഒറ്റ ദിവസംകൊണ്ട് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യത്തെ കമ്പനികള്‍ യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ വന്‍ തോതില്‍ സഹായിച്ചതായാണ് അമേരിക്ക ആരോപിക്കുന്നത്. യുക്രൈനെതിരെ അധാര്‍മിക യുദ്ധം നയിക്കുന്ന റഷ്യയ്ക്ക് ആര് സഹായം ചെയ്താലും ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അദേയെമോ പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....