അദാനിയുടെ പേരിലെ കേസ് ; ന്യായീകരിച്ച് യു.എസ്. നീതിന്യായവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : അദാനി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഗൗതം അദാനിയുടെയും മറ്റ് ഏഴ് പേരുടെയും പേരിലുണ്ടായിരുന്ന ക്രിമിനൽ കേസ് വേണ്ടെന്നുവെച്ച തീരുമാനത്തെ ന്യായീകരിച്ച് യു.എസ്. നീതിന്യായവകുപ്പ്. കേസ് നടപടികളിൽ നിയമപരമായ പിഴവുണ്ടായിരുന്നു, നയതന്ത്രപരമായി ദോഷം ചെയ്യുന്നതും സ്ഥിരതയില്ലാത്തതുമായിരുന്നു എന്നുപറഞ്ഞാണ് ന്യായീകരണം. ഒരിക്കലും കേസെടുക്കാതിരിക്കുകയോ ഒരുവർഷം മുൻപേ ഉപേക്ഷിക്കുകയോ ചെയ്യാമായിരുന്നെന്നും യു.എസ്. വിചാരണക്കോടതിയിൽ പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ആർ. ട്രെന്റ് മക്കോട്ടർ പറഞ്ഞു. എന്തുകൊണ്ടാണ് കേസ് എന്നന്നേക്കുമായി ഉപേക്ഷിച്ചത് എന്ന് ജഡ്ജി നിക്കൊളാസ് ഗരൗഫിസിന്റെ ചോദ്യത്തിനാണ് നീതിന്യായവകുപ്പിനുവേണ്ടി മക്കോട്ടർ 10 പേജുള്ള മറുപടി നൽകിയത്.

ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കരാറുകൾ നേടിയെന്നും ഈ വിവരം മറച്ചുവെച്ച് യു.എസ്. നിക്ഷേപകരിൽനിന്ന് ഫണ്ടു സമാഹരിച്ചു എന്നും പറഞ്ഞ് 2024-ൽ ബൈഡൻ സർക്കാരിന്റെ കാലത്താണ് അദാനിയുടെയും കൂട്ടരുടെയും പേരിൽ കുറ്റം ചുമത്തിയത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് യു.എസ്. നിക്ഷേപകരിൽനിന്ന് ഏകദേശം 17.5 കോടി ഡോളർ സമാഹരിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം മേയിൽ വൻ തുക പിഴയൊടുക്കി കേസ് ഒത്തുതീർപ്പാക്കി. പിന്നീട് അദാനിയുടെ പേരിലുള്ള കേസുകൾ യു.എസ്. റദ്ദാക്കി. അദാനി ഗ്രൂപ്പ് യു.എസിൽ നിക്ഷേപമിറക്കുന്നതിനു പകരമായാണ് ഈ നടപടിയെന്ന മാധ്യമറിപ്പോർട്ടുകൾ വ്യാജമാണെന്നും മക്കോട്ടർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...