നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി ; പിണറായിക്കും ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പുതുവിഭാഗം ശക്തിപ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെയും നിലപാടുകളെ പാർട്ടിക്കകത്ത് തുറന്നെതിർത്താണ് പുതുവിഭാഗം ശക്തിപ്പെടുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയനെ നിയമസഭയ്ക്ക് അകത്ത് തിരുത്തും രീതിയിലുള്ള പരസ്യ നിലപാട് വരെ ഇതിന്‍റെ ഭാഗമായി വ്യാഖ്യാനിക്കുന്നവരും കുറവല്ല. എംവി ഗോവിന്ദനും പിണറായി വിജയനും തിരുത്തണം, നേൃതമാറ്റം വേണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടേക്കില്ലെന്ന തിരിച്ചറിവിൽ കൂടിയാണ് സിപിഎമ്മിൽ പുതുചേരി ശക്തിപ്പെടുന്നത്. പി രാജീവും എം സ്വരാജും കെഎൻ ബാലഗോപാലും അടക്കമുള്ള നേതാക്കൾ മുൻനിരയിൽ. ഇപി ജയരാജനും പികെ ശ്രീമതിയും പി ജയരാജനും അടക്കം വലിയൊരു നിര തന്നെ പിന്നണിയിലുണ്ട്. പ്ലീനം വിളിക്കണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിലേക്ക് ഒതുക്കിയത് പോലും അധികാരമാറ്റ ആവശ്യം മുന്നിൽ കണ്ടെന്നാണ് വിവരം.

കീഴ്ഘടകങ്ങളെ മറികടന്നുള്ള തളിപ്പറമ്പിലെ എം വി ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വീഴ്ചയേറ്റുപറഞ്ഞത് സംസ്ഥാന നേതൃത്വം ശരിവച്ചു. ഇത്രയും വിശദീകരിച്ചാണ് എം എ ബേബി എംവി ഗോവിന്ദനെതിരായ ഉൾപ്പാർട്ടി വിമർശനത്തിന് അടിവരയിട്ടത്. മലപ്പുറത്ത് ഇ എംഎസിന്‍റെ ലോകം ദേശീയ സെമിനാറിൽ സിപിഎം ജനറൽ സെക്രട്ടി പറഞ്ഞ് നിർത്തിയതിന് പിന്നാലെ എംവി ഗോവിന്ദനും പിണറായി വിജയനും ഒരേ സ്വരത്തിൽ തള്ളിപ്പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ സംബന്ധിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ല, പാർട്ടിയുടെ സംഘടനാപരമായ ദൌർബല്യമാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. വ്യക്തിപരമായ വീഴ്ചയുണ്ടായെന്ന പരാമർശമുണ്ടായിട്ടില്ലെന്ന് പിണറായി വിജയനും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...