പഴകിയ പൊറോട്ട കഴിച്ചതിൽനിന്ന് രോഗബാധ ; രണ്ടു കുട്ടികൾക്ക് കൂടി ഷിഗെല്ലയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ രണ്ടു കുട്ടികൾ കൂടി ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ഇരുവരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ്. ഷിഗെല്ലയാണോ എന്ന് ഉറപ്പിക്കാൻ ഇരുവരുടെയും സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറന്മുള പഞ്ചായത്ത് 18ാം വാർഡിൽ എഴിക്കാട് ഉന്നതിയിൽ 10 വയസ്സുകാരിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എഴിക്കാട് ഉന്നതിയിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട്ടിലും സമീപത്തും ശുചീകരണവും ക്ലോറിനേഷനും നടത്തിയിരുന്നു. കുടുംബാംഗങ്ങൾക്കു രോഗബാധ ലക്ഷണങ്ങളും കണ്ടെത്താനായിരുന്നില്ല. എന്നാൽ മറ്റിടങ്ങളിൽ നിന്നുള്ള, പ്രായപൂർത്തിയാകാത്ത രണ്ടു പേർക്കു ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണം കണ്ടെത്തുകയായിരുന്നു.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണു രോഗബാധയുണ്ടായതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്തും. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടരുന്നതിനു പിന്നാലെ ഷിഗെല്ലയും സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ തീരുമാനിച്ചു. രോഗാണു കുട്ടികളിലൂടെയാണു വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 7നു ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവൽക്കരണ ദിനം ആചരിക്കും.

ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, കെ.യു.ജനീഷ് കുമാർ, സി.വി.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കലക്ടർ എ.നിസാമുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ.അനിതകുമാരി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...