യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനിടെ ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥിച്ച് മാർപാപ്പ

For full experience, Download our mobile application:
Get it on Google Play

സിസിലി : യു.എസിന്‍റെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. യു.എസുകാരനായ ആദ്യ മാർപാപ്പയാണ് പ്രസിഡന്റ് ട്രംപിനോട് കുടിയേറ്റമുൾപ്പെടെ പലകാര്യങ്ങളിലും കലഹിക്കുന്ന ലിയോ. ഉത്തര ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കുള്ള ‘കുടിയേറ്റക്കാരുടെ കവാടം’ എന്നറിയപ്പെടുന്ന ലാംപെഡൂസയിലാണ്, സ്വാതന്ത്ര്യവും സമൃദ്ധിയും സ്വപ്നംകണ്ട് യൂറോപ്പുതേടിയുള്ള യാത്രകളിൽ പൊലിഞ്ഞ ആയിരക്കണക്കിന് ജീവനുകൾക്കായി മാർപാപ്പ പ്രാർഥിച്ചത്. ലാംപെഡൂസയിൽ കുടിയേറ്റക്കാർക്കായുള്ള സെമിത്തേരി സന്ദർശിച്ച അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്കായി സമർപ്പിച്ച ഒരു ഫലകവും ഉദ്ഘാടനം ചെയ്തു. യു.എസിന്റെ സ്വാതന്ത്ര്യദിനമായ ശനിയാഴ്ച അമേരിക്കക്കാരെ അഭിസംബോധനചെയ്ത് അദ്ദേഹം കത്തെഴുതി.

തുടക്കംമുതൽ യു.എസ്. ചരിത്രത്തിന്റെ ഭാഗമായ, പ്രതീക്ഷകളും ത്യാഗങ്ങളും സംഭാവനകളും നൽകിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും സഹായിക്കുകയും കൂടിയാണ് എല്ലാ മനുഷ്യജീവനുകളെയും സംരക്ഷിക്കുക എന്നതിനർഥമെന്ന് അതിൽ പാപ്പ എഴുതി. കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ പുതിയ നിയമങ്ങൾ നടപ്പാക്കി രണ്ടാഴ്ചയ്ക്കുശേഷമാണ് മാർപാപ്പയുടെ ലാംപെഡൂസ സന്ദർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...