ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിനാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി. മാർച്ചിൽ മലയാറ്റൂർ ഡിഫ്ഒയ്ക്ക് നൽകിയ അപേക്ഷയിൽ നടപടി തുടങ്ങി. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് ലാലിന്റെ കൈവശമുള്ളത്. 2011 ഡിസംബ‍ര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോ‍ഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി.

ഇതിന് പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്. പിന്നീട്, ഈ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലൈസൻസ് അനുവദിക്കാനുള്ള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...