കേന്ദ്രത്തിന്റെ ഇ20 പെട്രോൾ നയത്തിനെതിരേ ഡൽഹിയിൽ ഇന്ന് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇ 20 പെട്രോൾ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിനെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം. സംരംഭകനും ടിവി താരവുമായയ തെഹ്സീൻ പൂനാവാലയുടെ നേതൃത്വത്തിൽ ‘എഥനോൾ തട്ടിപ്പിനെതിരേ ടീം ഭാരത്’ എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന്തർമന്തറിലാണ് പ്രതിഷേധ പരിപാടി. അതേസമയം, ഞായറാഴ്ചത്തെ പ്രതിഷേധത്തിന് ഡൽഹി പോലീസ് വാക്കാൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം 200 ആയി നിജപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് തെഹ്സീൻ പൂനാവാല പറഞ്ഞു. പോലീസിന്റെ ഭാ​ഗത്തുനിന്ന് എന്തൊക്കെ നിയന്ത്രണങ്ങളുണ്ടായാലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞദിവസം എഥനോൾ പെട്രോളിനെ അനുകൂലിച്ച് വാർത്താസമ്മേളനം നടത്തിയവർക്ക് ഇന്ന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം നടപ്പാക്കുന്ന എഥനോൾ പെട്രോൾ നയത്തെ തങ്ങൾ അടച്ചാക്ഷേപിക്കുന്നില്ലെന്നാണ് തെഹ്സീൻ പൂനാവലയും ടീം ഭാരതും പറയുന്നത്. എന്നാൽ, കേന്ദ്രം തിരക്കിട്ട് ഈ നയം നടപ്പാക്കുന്ന രീതിക്കെതിരേയും വാഹനമുടമകൾക്ക് മറ്റൊരു മാർ​​ഗവും ഇല്ലാതാക്കുന്നതിന് എതിരേയുമാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇവർ പറയുന്നു. ഞായറാഴ്ച ഡൽഹി പൊലീസ് പ്രതിഷേധം തടയാൻ ശ്രമിച്ചാൽ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കുമെന്നും ​തെഹ്സീൻ പൂനാവാല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...