റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിൽ 30 ദിവസത്തേക്ക് കൂടി ഇളവ് നീട്ടി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിൽ 30 ദിവസത്തേക്ക് കൂടി ഇളവ് നീട്ടി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തീരുമാനപ്രകാരം 2026 മേയ് 16 വരെ രാജ്യങ്ങൾക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം. റഷ്യൻ ഇറക്കുമതി ഉപരോധത്തിൽ ഇളവ് നീട്ടുകയില്ലെന്ന് നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്‍റ് പ്രഖ്യാപിച്ചിരുന്നു.

തൊട്ടുപിന്നാലെയാണ് ഇളവ് നീട്ടിനൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയ്ക്കായി ഇന്ത്യ ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...