യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു ; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം വർധിപ്പിച്ച് 3.75 ശതമാനം മുതൽ 4 ശതമാനം വരെയുള്ള പരിധിയിലാക്കി. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടേതാണ് തീരുമാനം. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. മിഡിൽ ഈസ്റ്റിലെ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച തീരുമാനം എടുത്തത്. വിലക്കയറ്റം രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഫെഡറൽ റിസർവിൻ്റെ പ്രധാന ലക്ഷ്യം. പണപ്പെരുപ്പത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികൾ ആവശ്യമായി വന്നേക്കാമെന്നും ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കി.

അതേസമയം പലിശ നിരക്ക് വർധിപ്പിച്ചതോടെ ജനങ്ങൾക്ക് വായ്പാ ഭാരം കൂടും. ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ തുടങ്ങിയവയുടെ പലിശയിൽ വർധനയുണ്ടാകും. പലിശ നിരക്ക് വർധിപ്പിച്ച നടപടി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിന് തിരിച്ചടിയാണ്. പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ട്രംപ് നിയമിച്ച പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ നടപടിയാണ് വിപരീതമായത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകാത്ത പക്ഷം ഈ വർഷം തന്നെ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനയും ഫെഡറൽ റിസർവിൻ്റെ പുതിയ നിലപാട് നൽകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും മുട്ടയേറും

0
കൊൽക്കത്ത: ബംഗാളിലെ നാദിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക്...

ഗാസയിൽ കെട്ടിടം തകർന്നുവീണ് 5 കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു

0
ഗാസ: തുടർച്ചയായ രണ്ട് വർഷം ഇസ്രയേൽ ആക്രമണം നടത്തിയ കെട്ടിടം തകർന്നുവീണ്...

പോലീസ് റെയ്ഡ് ; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല, വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്ന് ആന്റോ...

0
കൊച്ചി : വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്തതിനെ കുറിച്ച് അറിയില്ലെന്ന് അറസ്റ്റിലായ...

ഉറങ്ങിക്കിടന്ന 28 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ; മകൾ‌ക്കും വധഭീഷണി

0
ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ്...