അമേരിക്ക നല്‍കിയ 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് അമേരിക്കയുടെ സഹായം. 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഇന്ത്യക്ക് നല്‍കിയത്. ഞായറാഴ്ച ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി.

കുറഞ്ഞ അളവില്‍ ഓക്സിജന്‍ ആവശ്യമുള്ള കിടപ്പുരോഗികള്‍ക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജന്‍ തെറാപ്പിക്ക് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഉപകരണങ്ങളിലൊന്നാണ് ഇത്. ഹോം ഇന്‍സുലേഷനിലുള്ള രോഗികള്‍ക്കും ഓക്സിജന്‍ തീര്‍ന്നു പോകുന്ന ആശുപത്രികള്‍ക്കും കോണ്‍സെന്‍ട്രേറ്റര്‍ ഉപകാരപ്രദമാണ്.

ലോകം കോവിഡില്‍ വലയു​മ്പോള്‍ ആസ്​ട്ര സെനിക്ക വാക്​സിനും മറ്റ്​ ജീവന്‍രക്ഷാ ഉപകരണങ്ങളും ​ആവശ്യ​മുള്ള രാജ്യങ്ങള്‍ക്ക്​ നല്‍കണമെന്ന്​ പ്രസിഡന്റ് ​ ജോ ബൈഡനോട്​ യു.എസ്​ ചേംബര്‍ ഓഫ്​ കൊമേഴ്​സ് കഴിഞ്ഞ ദിവസം​ ആവശ്യപ്പെട്ടിരുന്നു. ചേംബര്‍ ഓഫ്​ കൊമേഴ്​സിനെ കൂടാതെ, യു.എസ്​ കോണ്‍ഗ്രസ്​ അംഗങ്ങളും ഇന്തോ-അമേരിക്കന്‍ പൗരന്‍മാരും ഈ ആവശ്യമുന്നയിച്ച്‌​ രംഗത്തെത്തി​.

നിലവില്‍ യു.എസിന്റെ  കൈവശമുള്ള വാക്​സിന്‍ ഡോസുകള്‍ രാജ്യത്തിന്​ ആവശ്യമില്ല. ഈ ജൂണിനകം തന്നെ മുഴുവന്‍ അമേരിക്കക്കാര്‍ക്കുമുള്ള വാക്​സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന്​ കമ്പിനികള്‍ അറിയിച്ചിട്ടുണ്ട്​. എന്നിരിക്കെ കോവിഡ്​ വാക്​സിനും മറ്റ്​ ജീവന്‍രക്ഷാ മരുന്നുകളും ഇന്ത്യക്ക്​ കൈമാറണമെന്ന്​ യു.എസ്​ ചേംബര്‍ ഓഫ്​ കൊമേഴ്​സ്​ ആവശ്യപ്പെട്ടു. യു.എസ്​ കോണ്‍ഗ്രസ്​ അംഗം റാഷിദ ത്വയിബയും ഇന്ത്യക്ക്​ സഹായം നല്‍കണമെന്നും ഇതിനായി വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതിച്ചോർ വിവാദം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകള്‍ക്ക് വേണ്ടി: പിണറായി വിജയന് മറുപടിയുമായി ആരോഗ്യ...

0
തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യ...

കുടുംബത്തിലെ ദുരിതങ്ങളും ഒറ്റപ്പെടലും;ആന്ധ്രാപ്രദേശില്‍ പ്രായമായ അമ്മയും മകളും ജീവനൊടുക്കി

0
അമരാവതി: ആന്ധ്രാപ്രദേശിലെ ഡോ. ബി. ആര്‍. അംബേദ്കര്‍ കോനസീമ ജില്ലയില്‍ അമ്മയും...

നിതിൻ രാജിന്റെ മരണം; കസ്റ്റഡിയിലെടുത്ത ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു,...

0
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കേളേജിലെ നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജാമ്യം...

​ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; തലക്കെട്ടിനെ ന്യായീകരിച്ച് എഡിറ്റർ കെ.ആർ. അജയൻ പാർട്ടി നേതൃത്വത്തിന് മറുപടി...

0
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ മറുപടി നല്‍കി ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍...