Saturday, March 22, 2025 1:39 pm

അമേരിക്കയ്ക്ക് വന്‍തിരിച്ചടി ; വിദേശ സൈനികര്‍ രാജ്യംവിടണമെന്ന് പ്രമേയം ഇറാഖ് പാര്‍ലമെന്റ് പാസാക്കി

For full experience, Download our mobile application:
Get it on Google Play

ബാഗ്ദാദ്:  ഇറാന്റെ ഉന്നത സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം  സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ഇറാഖ്.  വിദേശ സൈനികര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇറാഖ് പാര്‍ലമെന്റ് പാസാക്കി. 5000 ത്തോളം അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ സൈനിക ഉപദേഷ്ടാക്കളായി ഉള്ളത്. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് സുലൈമാനിയെ വധിച്ച നടപടി രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റമായും  സൈനിക സഹകണം  സംബന്ധിച്ച ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇറാന്‍ വിലയിരുത്തി.

അമേരിക്കയ്ക്ക്  ഇറാന്റെ  ഈ തീരുമാനം വലിയ തിരിച്ചടിയാകും നൽകുക. വിദേശ സൈനികര്‍ ഇറാഖ് മണ്ണും വ്യോമാതിര്‍ത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് ഏത് സാഹചര്യത്തിലും വിലക്കണമെന്നും സര്‍ക്കാരിനോട് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. രാജ്യത്തെ വിദേശ സൈനികരുടെ സാന്നിധ്യം അവസാനിപ്പിക്കുമെന്ന്  ഇടക്കാല പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ്  പ്രമേയവും പാസാക്കിയിട്ടുള്ളത്. ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം നേരത്തെ യു.എസ് അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷാബാ ഷരീഫ് വധക്കേസ് ; ഒന്നാം പ്രതിയ്ക്ക് 13 വർഷം തടവ്

0
മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി...

കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസുകാരെ ആക്രമിച്ചു

0
കൊടുങ്ങല്ലൂർ : തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ്...

ഓസ്ട്രേലിയയില്‍ പക്ഷികളുടെ കൂട്ടമരണം ; പക്ഷാഘാതമെന്ന് വിദഗ്ദര്‍

0
ഓസ്‌ട്രേലിയ: ന്യൂ സൗത്ത് വെയിൽസിൽ നൂറുകണക്കിന് കൊറല്ല ഇനത്തിൽപ്പെട്ട പക്ഷികളെ ചത്ത...

മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം

0
ചെന്നൈ : മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത...