Wednesday, May 29, 2024 4:50 pm

ഇന്ത്യ അടിയന്തരമായി ലോക്ക്ഡൗണിലേക്ക് കടക്കണം ; അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ഡോ. ഫൗച്ചി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിച്ചുനിര്‍ത്താന്‍ ഏതാനും ആഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് പ്രമുഖ അമേരിക്കന്‍ പകര്‍ച്ച വ്യാധി വിദഗ്ധനും ബൈഡന്‍ ഭരണകൂടത്തിന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ആന്തണി ഫൗചി. ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ലെന്ന് അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യാപനം തടയുന്നതിന് രാജ്യം അടിയന്തരമായി അടച്ചിടണം. അതോടൊപ്പം ഓക്‌സിജനും മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പുവരുത്തുകയെന്നതും പ്രധാനമാണെന്ന് ഫൗചി പറഞ്ഞു. കൊറോണയ്‌ക്കെതിരെ വിജയപ്രഖ്യാപനം നേരത്തെയായിപ്പോയെന്ന് ആരെയും പേരെടുത്തു പറയാതെ ഫൗചി അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ പ്രധാനമാണെന്നാണ് താന്‍ കരുതുന്നത്. വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ പെട്ടെന്ന് എടുക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എടുക്കേണ്ട നടപടികളില്‍ പ്രധാനമാണ് ലോക്ക് ഡൗണ്‍. ആറു മാസത്തേക്ക് അടച്ചിടണമെന്നല്ല പറയുന്നത്, എന്നാല്‍ ഏതാനും ആഴ്ചകള്‍ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യണം.

ഒരു വര്‍ഷം മുമ്പ്  ചൈനയില്‍ വലിയ വ്യാപനം ഉണ്ടായപ്പോള്‍ അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ ചെയ്യുകയെന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ വ്യാപനം തടയാന്‍ അതു വേണ്ടിവരും.

ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് രോഗപ്രതിരോധത്തില്‍ ഒരു ഏകോപനവും ഇല്ലെന്നാണ്. പ്രായമായ അമ്മമാരുമായി മക്കള്‍ തെരുവിലിറങ്ങി ഓക്‌സിജനു വേണ്ടി യാചിക്കേണ്ട സ്ഥിതിയാണ്. അതിനര്‍ഥം ഒരു ഏകോപനവും നടക്കുന്നില്ലെന്നാണ്. നൂറ്റി നാല്‍പ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയത് രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ്. വൈറസിനെതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ പ്രധാനമാണ്. അതു വേഗത്തിലാക്കാന്‍ ഇന്ത്യ എത്രയും വേഗം കരാറുകളില്‍ ഏര്‍പ്പെടണമെന്ന് ഫൗചി അഭിപ്രായപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓൺലൈനായി

0
തിരുവനന്തപുരം : കേരള എന്‍ജിനീയറിങ് മെഡിക്കല്‍(കീം 2024) പ്രവേശന പരീക്ഷ ജൂണ്‍...

കനത്തമഴ : സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

0
തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666...

പുല്ലുകുത്തി മല്ലപ്പള്ളി റോഡ് തകർച്ചയിൽ ; ദുരിതത്തില്‍ യാത്രക്കാര്‍

0
മല്ലപ്പള്ളി : പുല്ലുകുത്തി മല്ലപ്പള്ളി റോഡിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായെടുത്ത കുഴികളിൽ...

ആരോഗ്യ ശീലങ്ങള്‍ കൃത്യമായി പിന്‍തുടര്‍ന്നാല്‍ തൈറോയിഡ് പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാം

0
മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളില്‍ വെച്ച് ഏറ്റവും...